സി.എം ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജ്‍ലിസും ഇന്ന് (വെള്ളി) അബൂദാബിയില്‍

അബൂദാബി : സമസ്ത കേരള ജംയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗലാപുരം, ചെമ്പരിക്ക സംയുക്ത മുസ്‌ലിം ​ജമാഅത്തുകളുടെ ഖാസിയുമായിരുന്ന മര്‍ഹൂം.ഖാസി സി.എം അബ്ദുള്ള മൗലവി അനുസ്മരണവും പ്രതിമാസ സ്വലാത്ത് മജ്‍ലിസും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഇന്ന് (09-01-2015 വെള്ളി) നടത്താന്‍ എസ് കെ എസ് എസ് എഫ് അബൂദാബി - കാസറഗോഡ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വൈകുന്നേരം 6.00 ന് സ്വലാത്ത് ഖുര്‍ആന്‍ പാരായണ സദസ്സോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മൊയ്തുഹാജി കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്രമുഖ വാഗ്മി ഹനീഫ് ഇര്‍ഷാദി ഹുദവി ദേലംപാടി സി.എം ഉസ്താദ്‌ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. അബുദാബി സുന്നീ സെന്‍റര്‍, എസ് കെ എസ് എസ് എഫ്, കെ എം സി സി നേതാക്കള്‍ സംബന്ധിക്കും. പരിപാടി അന്നദാനത്തോടെ സമാപിക്കും. കാസറഗോഡ്, മംഗലാപുരം ഭാഗത്തുള്ളവര്‍ പരിപാടിയില്‍ സംബന്ധിച്ചു വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
തീരുമാന യോഗത്തില്‍ ഇസ്മായില്‍ ഉദിനൂര്‍ സ്വാഗതം പറഞ്ഞു. സി.എച് ഷമീര്‍ മാസ്റ്റര്‍ പരപ്പ അധ്യക്ഷത വഹിച്ചു. സത്താര്‍ കുന്നുംകൈ, റഫീഖ് കാക്കടവ്, അബ്ദുള്ള പള്ളങ്കോട് , ഓ.ടി അഹ്മദ് ചന്തേര, അന്‍സാരി ചെമ്പരിക്ക, കമ്മല്‍ മല്ലം ചെര്‍ക്കള, അബൂബക്കര്‍ തിരുത്തി എന്നിവര്‍ സംസാരിച്ചു.
- Muhammed Shameer