മനുഷ്യജാലിക; കാസര്‍കോട് ജില്ലയില്‍ വന്‍ ഒരുക്കം

കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യത്തില്‍ ഫാസിസത്തിനും തീവ്രവാദത്തിനും ആദര്‍ശ വൈരികള്‍ക്കും സമുദായ ശത്രുക്കള്‍ക്കും നെറികേടുകള്‍ അടിച്ചേല്‍പിക്കുന്ന അധികാരി വര്‍ഗ്ഗങ്ങള്‍ക്കും താക്കീദായി ജനുവരി 26 ന് ചട്ടംഞ്ചാല്‍ ടൌണില്‍ നടക്കുന്ന മനുഷ്യജാലിക പ്രചരണം ശക്തമാക്കാന്‍ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. മേഖല തലങ്ങളില്‍ ജാലിക വിചാരം, വാഹന പ്രചരണ ജാഥ, ക്ലസ്റ്റര്‍ ജാലിക സംഗംമം, ശാഖ തലങ്ങളില്‍ ജാലിക കൂട്ടായ്മ പ്രമേയ പ്രഭാഷണവുമാണ് നടക്കേണ്ടത്. ഇത് സംബന്ധിച്ച ജില്ലാ യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, മഹ്മൂദ് ദേളി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സിദ്ധീഖ് ബെളിഞ്ചം, ഹമീദ് അര്‍ശദി, നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, എം.കെ അബ്ദുല്ല മൗലവി സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee