ബ്രൈന്‍ റോക്കിംഗ്‌സ് മെഗാ ക്വിസ് ഷോ; മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിക്ക് പൊന്നിന്‍ തിളക്കം

തളങ്കര : കൊക്കച്ചാല്‍ ഉമറലി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി സംഘടപ്പിച്ച ''ബ്രൈന്‍ റോക്കിംഗ്‌സ് മെഗാ ക്വിസ് ഷോ''യില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അക്കാദമിയിലെ മൂഹമ്മദ് റാസി തെരുവത്ത്, അമീര്‍ സുഹൈല്‍ മൊവ്വല്‍ ടീമിന് ഒന്നാം സ്ഥാനവും, മുഹമ്മദ് റാഷിദ് നീലേശ്വരം, ഫൈസല്‍ ചപ്പാരപ്പടവ് ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ മത്സരത്തില്‍ ഇരുപത്തിയഞ്ച് ടീം അടങ്ങുന്ന മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഈ വന്‍ നേട്ടം കരസ്ഥമാക്കിയത്. ഇസ്‌ലാമിക് ആന്റ് ജനറല്‍ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യങ്ങള്‍. വിജയികളെ അക്കാദമി സ്റ്റാഫ് കൗണ്‍സില്‍, കമ്മിറ്റി ഭാരവാഹികള്‍, വിദ്യാര്‍ത്ഥി സംഘടന 'മസ്‌ലക്' അഭിനന്ദിച്ചു. 
- malikdeenarislamic academy