എസ്.കെ.എസ്.എസ്.എഫ് വൈത്തിരി മേഖല സംഘടിപ്പിച്ച നബിദിനാഘോപരിപാടി കെ ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
വൈത്തിരി : വൈത്തിരി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ വൈത്തിരിയില്‍ നബിദിന റാലിയും പൊതു സമ്മേളനവും നടന്നു. പൊതുസമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഹാരിസ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മദ്‌റസ പൊതുപരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മൂസ ഹാജി അധ്യക്ഷനായി. അനീസ് ഫൈസി, ശിഹാബ് ഫൈസി, സൈനുല്‍ ആബിദ് ദാരിമി, പി.പി അബൂബക്കര്‍ ഹാജി, ഹുസൈന്‍ ഫൈസി, സലിം മേമന, ഖാദര്‍ ഹാജി, ഇബ്രാഹിം ഫൈസി, ശാഹിദ് ഫൈസി സംസാരിച്ചു. അബ്ദുറഹിമാന്‍ ദാരിമി സ്വാഗതവും ശിഹാബുദ്ദീന്‍ സ്വലാഹി നന്ദിയും പറഞ്ഞു.
കമ്പളക്കാട് : അന്‍സാരിയ്യാ മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലുദിവസങ്ങളിലായി നടക്കുന്ന നബിദിനാഘോഷം ഇന്ന് ആരംഭിക്കും. രാവിലെ 7.30ന് മഹല്ല് പ്രസിഡന്റ് കെ.കെ അഹ്മദ് ഹാജി പതാക ഉയര്‍ത്തും. രണ്ടിന് വൈകീട്ട് ഏഴിന് സര്‍ട്ടിഫിക്കറ്റ് വിതരണവും, റിയാസ് റഹ്മാന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള ക്ലാസ്സും നടക്കും. മൂന്നിന് രാവിലെ 7.30ന് ഘോഷയാത്രയും മൗലിദ് മജ്‌ലിസ്, അന്നദാനം, ഉച്ചക്ക് 1.30ന് മുതല്‍ വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സരം, രാത്രി 8.30ന് അന്‍സാരിയ്യാ വിദ്യാര്‍ഥികളുടെ ബുര്‍ദാ മജ്‌ലിസ് എന്നിവ നടക്കും. നാലിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അന്‍വര്‍ ഹുദവി മലപ്പുറം പ്രഭാഷണം നടത്തും.
പൊഴുതന : മുത്താരിക്കുന്ന് നൂറുല്‍ഹുദാ മദ്‌റസ ആന്റ് പള്ളി കമ്മിറ്റിയുടെ കീഴില്‍ സ്വാഗതസംഘം നടത്തുന്ന താജെ മദീന 2015 പരിപാടിക്ക് നാളെ തുടക്കമാവും. വൈകീട്ട് 6.30ന് അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കോയ വാഫി നെല്ലിയമ്പം മുഖ്യപ്രഭാഷണം നടത്തും. 8.30ന് ദിക്ര്‍ ദുആ മജ്‌ലിസിന് സാബിത്ത് തങ്ങള്‍ നേതൃത്വം നല്‍കും. ശനിയാഴ്ച ഘോഷയാത്ര, വിദ്യാര്‍ഥികളുടെ കലാപരിപാടി, ദഫ് പ്രദര്‍ശനം, അന്നദാനം, മൗലിദ് പാരായണം, സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാന ദാനം എന്നിവയും നടക്കും.
വൈത്തിരി : വൈത്തിരി ഖാദിമുല്‍ ഇസ്‌ലാം സംഘം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ദിവങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് ഇന്ന് തുടക്കമാവും. 6.30ന് മഹല്ല് ഖത്തീബ് ശാഹിദ് ഫൈസി ഉദ്ഘാടനം ചെയ്യും. ശിഹാബ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ദിക്ര്‍ ദുആ മജ്‌ലിസും, മൂന്നിന് മൗലിദ് പാരായണം, അന്നദാനം എന്നിവയും നാലിദ് മഖാം സിയാറത്ത്, ഘോഷയാത്ര, മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയും നടക്കും.
- Nasid K