ഡോ. ബഹാഉദ്ധീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം ബഹ്റൈനില്‍ പ്രകാശനം ചെയ്തു

ബഹ്‌റൈന്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ധീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ ബഹ്‌റൈന്‍ തല പ്രകാശന കര്‍മം മനാമ സമസ്ത മദ്‌റസയില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ വ്യാപാര പ്രമുഖനും പാലത്തിങ്ങല്‍ വെല്‍ഫെയര്‍ കമ്മിററി പ്രസിഡന്റുമായ താപ്പി അബ്ദുല്ലകുട്ടി ഹാജിക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു.

ഖുര്‍ആന്റെ ആഴങ്ങളറിഞ്ഞ മുന്‍ഗാമികളായ പണ്ഡിത മഹത്തുക്കളുടെ ആധികാരികതയുള്ള അറബി തഫ്‌സീര്‍ ഗ്രന്ഥങ്ങളെ ആധാരമാക്കി ഖുര്‍ആന്റെ അന്ത:സത്ത ഉള്‍ക്കൊണ്ടുള്ള പരിഭാഷാഗ്രന്ഥങ്ങള്‍ മാത്രമെ വിശ്വാസികള്‍ അവലംബിക്കാവൂ എന്നും ഈ രംഗത്ത് ഡോ.ബഹാഉദ്ധീന്‍ നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തന ഗ്രന്ഥം മാതൃകാപരമാണെന്നും ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.

സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി, എസ്.എം അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുസ്തഫാ കളത്തില്‍, കോഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, മൂസ മൗലവി വണ്ടൂര്‍, ഹാഫിള് ശറഫുദ്ധീന്‍, ശഹീര്‍ കാട്ടാമ്പള്ളി, മുഹമ്മദലി വളാഞ്ചേരി, അബ്ദുല്‍ മജീദ് ചോലക്കോട് സംബന്ധിച്ചു.
- Samastha Bahrain