സമസ്ത ബഹ്റൈന്‍ മീലാദ് കാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ എരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ "അന്ത്യ പ്രവാചകനിലൂടെ അല്ലാഹുവിലേക്ക്" എന്ന പ്രമേയത്തില്‍ നടന്നു വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ജനുവരി 02 നു (വെള്ളി) രാവിലെ 08.30 മുതല്‍ 11.30 വരെ ബഹ്റൈനിലെ പ്രശസ്തരായ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റെരുമായി സഹകരിച്ചു ഗുദൈബിയ അല്‍ ഹുദാ തഅലീമുല്‍ ഖുര്‍ആന്‍ മദ്രസയില്‍ വെച്ച് (പാലസ് പള്ളിക്ക് സമീപം) സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്മാരുടെ സേവനവും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനുവരി 03 നു (ശനി) സുബഹിക്ക് ശേഷം മൗലീദ് പാരായണവും തുടന്ന് രാവിലെ 10 മണി മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ഖത്മുല്‍ ഖുര്‍ആനും അന്നദാനവും ഉണ്ടായിരിക്കും. ഗുദൈബിയ മദ്രസയോട് അനുബന്ധിച്ച് പുതുതായി നിര്‍മ്മിച്ച മര്‍ഹൂം സയ്യിദ് ഹാഷിം ബാ അലവി കുഞ്ഞി തങ്ങളുടെ പേരിലുള്ള ഹാളിന്റെ ഉദ്ഘാടനം 12 മണിക്ക് ബഹ്റൈനി പ്രമുഖന്‍ റാഷിദ്‌ അബ്ദുള്‍ റഹ്മാന്‍ അല്‍ അസൂമി നിര്‍വ്വഹിക്കും. സമസ്ത നേതാക്കള്‍ സംബന്ധിക്കും. പരിപാടിയുമായി ബന്ധപ്പെടേണ്ട നമ്പര്‍ 35165572, 35347786,39234072, 33257944.
- Ismayil Parambath