സമസ്ത ബഹ്‌റൈന്‍ നാഷണല്‍ ഡേ ആഘോഷിച്ചു

മനാമ : സമസ്ത കേരള സുന്നീ ജമാഅത്തും ബഹ്‌റൈന്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും സംയുക്തമായി ബഹ്‌റൈന്‍ നാഷണല്‍ ഡേ ആഘോഷിച്ചു. പരിപാടിയില്‍ സമസ്ത മദ്‌റസകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. യോഗം സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനാമ എം.പി  അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത മുഖ്യാതിഥിയായിരുന്നു. മന്‍സൂര്‍ ബാഖവി പ്രമേയ പ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ് ഹുദവി, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ്.എം അബ്ദുല്‍ വാഹിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൈതലവി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ റൈഞ്ച് പ്രസിഡന്റ് ഹംസ അന്‍വരി മോളൂര്‍ സ്വാഗതവും സിക്രട്ടറി ഇബ്രാഹിം മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Bahrain