ഷാര്‍ജ : റിപ്പബ്ലിക് ദിനത്തോട നുബന്ധിച്ച് ഷാര്‍ജ SKSSF സംഘടിപ്പിക്കുന്ന “മനുഷ്യ ജാലിക” യില്‍ എസ്.കെ. എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പ്രമേയ പ്രഭാഷണം നടത്തും .
ജനുവരി 17 നു വൈകുന്നേരം 7 മണിക്ക് ഷാര്‍ജ KMCC ഓഡിറ്റോറി യത്തില്‍ നടക്കുന്ന ജാലിക യില്‍ മത സാമൂഹിക - രാഷ്ട്രീയ- മാധ്യമ പ്രമുഖ വ്യക്തിതത്വങ്ങള്‍ പങ്കെടുക്കും. SKSSF കേരള സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കരളത്തിനകത്തും പുറത്തും ഗള്‍ഫ് മേഖലകളിലുമായി തിരഞ്ഞെടുത്ത നാല്പതോളം കേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയുടെ ഭാഗമായണ് ഷാര്‍ജയിലും മനുഷ്യ ജാലിക സംഘടിപ്പിക്കുന്നത്. "ജാലിക" വന്‍വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ നേതാക്കൾ അഭ്യർഥിച്ചു.