ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് SKSSF കാസര്‍കോട് സ്വീകരണം നല്‍കി

കാസറകോട് : SYS സംസ്ഥാന വൈസ്പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന്ന് SKSSF കാസറകോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. പരിപാടി ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ - അസ്ഹരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ബഷീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , അബൂബക്കര്‍ സാലൂദ് നിസാമി, ഹാശിം ദാരിമി ദേലമ്പാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരീസ് ദാരിമി ബെദിര, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, സിദ്ധിഖ് അസ്ഹരി പാത്തൂര്‍ , സലാം ഫൈസി പേരാല്‍ , മുനീര്‍ ഫൈസി ഇടിയടുക്ക, ഹമീദ് ഫൈസി കൊല്ലമ്പാടി, മുഹമ്മദലി മൗലവി പടന്ന, ശമീര്‍ മൗലവി രുന്നുംകൈ, മഹമ്മൂദ് ദേളി തുടങ്ങിയവര്‍ സംസാരിച്ചു.
- Secretary, SKSSF Kasaragod Distict Committee