ത്വലബാവിംഗ് സ്‌നേഹ സന്ദേശ പ്രയാണം ഇന്ന് (13 തിങ്കള്‍ )

കോഴിക്കോട് : SKSSF റബീഅ് കാമ്പയിന്റെ ഭാഗമായി ത്വലബാ വിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന മുത്തുനബി:സ്‌നേഹ സന്ദേശ പ്രയാണം ഇന്ന് (13 തിങ്കള്‍ ) തിരുവനന്തപുരം ജില്ലയില്‍ നടക്കും. കാലത്ത് 8 മണിക്ക് കണിയാപുരത്ത് നസീര്‍ ഖാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. പെരുമാതുറ, ചെറിയന്‍കീഴ്, വര്‍ക്കല, കല്ലമ്പലം, ആറ്റിങ്ങല്‍ , മംഗലാപുരം, കഴക്കൂട്ടം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് 5 മണിക്ക് ബീമാപള്ളിയില്‍ സമാപിക്കും. സമാപന സമ്മേളനം സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം ഉദ്ഘാടനം ചെയ്യും. സി.പി ബാസിത് ചെമ്പ്ര, ബുഹാരി നിസാമി, ജുറൈജ് കണിയാപുരം പ്രഭാഷണം നടത്തും. പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പ്രയാണം നടക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ ദഫ് പ്രദര്‍ശനം, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദര്‍ശനം, മധുര വിതരണം, സ്‌നേഹ സമ്മാന സമര്‍പ്പണം തുടങ്ങിയ പരിപാടികളാണ് നടക്കുക.
- SKSSF STATE COMMITTEE