അബൂദാബി SKSSF, സുന്നി സെന്‍റര്‍ റബീഅ് കാമ്പയിന്‍ 11 ശനിയാഴ്ച

അബുദാബി : അബുദാബി SKSSF ആചരിക്കുന്ന റബീഅ് കാമ്പയിനിന്‍റെ ഭാഗമായി അബൂദാബി സുന്നി സെന്‍ററും SKSSF അബൂദാബി സ്റ്റേറ്റ് കമ്മറ്റിയും സംയുക്തമായി ഏകദിന പഠന കാമ്പ് ജനുവരി 11 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5 മണി വരെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുന്നു. കാമ്പില്‍ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, ഡോ. ജലീല്‍ ദാരിമി തുടങ്ങിയ നേതാക്കളും പണ്ഡിതന്മാരും ക്ലാസ് എടുക്കും. കാമ്പിന്‍റെ ഭാഗമായി വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേകമായി കാമ്പ് ഒരുക്കിയിരിക്കുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ നടക്കുന്ന സ്റ്റുഡന്‍റ്സ് കാമ്പില്‍ പ്രമുഖരുടെ പ്രഭാഷണങ്ങളും കലാപരിപാടികളും അരങ്ങേറും.
- Haris Katameri