പുണ്ണ്യ റസൂല്‍ സ്‌നേഹത്തിന്റെ തിരുവസന്തം; SKIC സൗദി നാഷണല്‍ ത്രൈമാസ കാമ്പയില്‍ ആചരിക്കുന്നു

റിയാദ് : സ്‌നേഹം കൊതിക്കുന്ന വാര്‍ധക്യത്തെ അവഗണിക്കുന്നതിന്റെ ദുരന്തം, സ്‌നേഹം ലഭിക്കാതെ വളരുന്ന തലമുറയില്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ, ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹതിവൃത നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത, മതങ്ങള്‍ക്കിടയില്‍ വളര്‍ന്ന്കൊണ്ടിരിക്കുന്ന സ്‌നേഹരാഹിത്യത്തിന്റെ ദുരന്തം, ഇവ ബോധ്യപ്പെടുത്തി ജീവിതതിരക്കിനിടക്ക് സ്‌നേഹം പങ്കിടാന്‍ മറക്കുന്ന വര്‍ത്തമാന സമൂഹത്തെ സ്‌നേഹബന്ധങ്ങളിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കല്‍ പോലും ധര്‍മമാണെന്ന് പഠിപ്പിച്ച പ്രവാചകന്റെ സ്‌നേഹലോകത്തിന്റെ ആശയങ്ങള്‍ സമൂഹത്തിനു കൈമാറുന്നതിനുവേണ്ടി സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി (SKIC) പുണ്ണ്യ റസൂല്‍ സ്‌നേഹത്തിന്റെ തിരുവസന്തം എന്ന ത്രൈമാസ കാമ്പയില്‍ ആചരിക്കുന്നുകാമ്പയിന്റെ ഭാഗമായി പുസ്തക പ്രകാശനം, വിജ്ഞാന മല്‍സരം, സെമിനാര്‍ , ഇതര മതകൂട്ടായ്മ, ഫാമിലി ക്ലസ്റ്റര്‍ , വിദ്യാര്‍ത്ഥി സംഗമം, കലാമല്‍സരങ്ങള്‍ തുടങ്ങിയവ നടക്കും. 2014 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് കാമ്പയിന്‍ നടക്കുക. സൗദി അറേബ്യയില്‍ ഉള്ള സെന്റ്രല്‍ കമ്മിറ്റികള്‍ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് SKIC നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഓമാനൂര്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍ , ടിച്ച്. ദാരിമി അന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA ISLAMIC CENTER, SAUDI ARABIA