ജാമിഅ. സമ്മേളനം ആരംഭിച്ചു. "സര്‍ഗ ഘോഷം" ഇന്നും തുടരും

കലയുടെ ഉത്ഭവം സ്‌നേഹത്തില്‍ നിന്ന്:  വി.സി. കെ.ജയകുമാര്‍
പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ വാര്‍ഷിക സമ്മേളന ത്തോടനുബന്ധിച്ച് നടക്കുന്ന സര്‍ഗ ഘോഷത്തിന്റെ ഉദ്ഘാടന കര്‍മ്മം തുഞ്ച ത്തെഴു ത്തച്ഛന്‍ മലയാള സര്‍വ്വക ലാശാലാ വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ നിര്‍വ്വഹിക്കുന്നു. 
ഫൈസാബാദ്: നിസ്വാര്‍ഥമായ സ്‌നേഹത്തില്‍ നിന്നാണ് കലയുടെ ഉത്ഭവമെന്ന് മലയാളം സര്‍വകലാശാല വി. സി കെ. ജയകുമാര്‍ പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ 51ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സര്‍ഗഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു അദ്ദേഹം. ദൈവം കനിഞ്ഞു നല്‍കിയ വലിയ അനുഹ്രമാണ് കലയെന്നും വിനയവും സഹജീവികളോടുള്ള സ്‌നേഹവുമാണ് ഒരു കലാകാരന്റെ കൈ മുതലെന്നും അദ്ദേഹം തന്റെ സംസാരത്തില്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ വ്യവസായ വകുപ്പു മന്ത്രി ബഹു:
റിഷാദ്  ബദീഉദ്ദീന്‍ സംസാരിക്കുന്നു  
ശ്രീലങ്കന്‍ വ്യവസായ വകുപ്പു മന്ത്രി ബഹു: റിഷാദ് ബദീഉദ്ദീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. കേരളത്തില്‍ പത്തു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ മതവൈജ്ഞാനിക രംഗത്തുണ്ടെന്നത് വളരെ അത്ഭുതകരമായി കാണുന്നുവെന്നും അതില്‍ ഹൈദരലി ശിഹാബ തങ്ങളെപ്പോലുള്ള സാമുദായിക നേതാക്കളുടെ സാന്നിധ്യം മഹത്തരമാണെന്നും അദ്ദേഹം തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഹൈദലി തങ്ങളുടെ സാമീപ്യം ഇന്ത്യയില്‍ മാത്രമല്ല ശ്രീലങ്കയിലും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.
കോഴിക്കോട് ഖാസി ബഹു: അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ആധ്യക്ഷ്യം വഹിച്ച
സംഗമത്തില്‍ ഹംസ ബാഫഖി തങ്ങള്‍, എം.സി അബ്ദുറഹ്മാന്‍ ഫൈസി ഒളവട്ടൂര്‍എം. ഉമര്‍ എം. എല്‍. എ, വാക്കോട് മൊയ്തീന്‍ ഫൈസി, സ്വാലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, എന്നിവര്‍ സംബന്ധിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സ്വാഗതവും ഉസ്മാന്‍ ഫൈസി ഏറിയാട് നന്ദിപ്രകാശനവും നടത്തി.