ജാമിഅ: സമ്മേളനം; പട്ടിക്കാട്-ചുങ്കത്ത് ഇന്ന്(ഞായറാഴ്ച)ഗതാഗതനിയന്ത്രണം

 പട്ടിക്കാട് ജങ്ഷനില്‍ 200 മീറ്റര്‍ ദൂരപരിധിയില്‍ താത്കാലിക കച്ചവടസ്ഥാപനങ്ങള്‍ അനുവദിക്കില്ല
മേലാറ്റൂര്‍: ജാമിഅ: നൂരിയ: വാര്‍ഷിക സമാപന സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട്ചുങ്കത്ത് ഞായറാഴ്ച വൈകീട്ട് അഞ്ചു മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേലാറ്റൂര്‍ ട്രാഫിക്‌ പോലീസ് അറിയിച്ചു.
നിലമ്പൂരി ല്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരുന്ന വാഹനങ്ങള്‍ പട്ടിക്കാട് റെയില്‍വേഗേറ്റിന് സമീപം വലമ്പൂര്‍ റോഡുവഴി തിരിഞ്ഞ് അങ്ങാടിപ്പുറം വഴിയും മേലാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മണ്ണാര്‍മല മാട് റോഡ് വഴിയും പോകണം. നിലമ്പൂരില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ വണ്ടൂര്‍, മഞ്ചേരി വഴി തിരിഞ്ഞു പോകണം. സമ്മേളനത്തിനായി മേലാറ്റൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പള്ളിക്കുത്ത് ജി.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടിലും വലമ്പൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മുള്ള്യാകുര്‍ശി പി.ടി.എം.യു.പി. സ്‌കൂള്‍ ഗ്രൗണ്ടിലും പാണ്ടിക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ റോഡിന്റെ കിഴക്കുവശം ചേര്‍ന്നും പാര്‍ക്ക് ചെയ്യണം.
ചുങ്കം പട്ടിക്കാട് ജങ്ഷനില്‍ 200 മീറ്റര്‍ ദൂരപരിധിയില്‍ താത്കാലിക കച്ചവടസ്ഥാപനങ്ങള്‍ അനുവദിക്കില്ലെന്നും മേലാറ്റൂര്‍ പോലീസ് അറിയിച്ചു.