ലോകചരിത്രത്തില്‍ വെച്ച് ഏറ്റവും മഹാനായ മനുഷ്യന്‍ പ്രവാചകപ്രഭു മുഹമ്മദ് നബി(സ) ഈ ലോകത്തേക്ക് ഭുജാതനാകുന്നത് റബീഉല്‍അവ്വല്‍ പന്ത്രണ്ട് (എ.ഡി:571) മക്കയിലാണ്. അന്ന് ഭുലോകത്ത് വെച്ച് ഏറ്റവും അധപതിച്ച ഒരു ജനവിഭാഗമായിരുന്നു അറബികള്‍. സ്ത്രീ, യുദ്ധം, മദ്യം എന്നീ മുന്ന് കാര്യങ്ങളില്‍ മാത്രം അഭിരമിച്ച് ജീവിക്കുകയായിരുന്ന അറബികളെ വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്തിന്റെ രാജ ശില്‍പ്പികളാക്കി മാറ്റിയത് പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ സാംസ്‌കാരിക പോരാട്ടമായിരുന്നു.
എതിര്‍പ്പുകളും അക്രമണങ്ങളും നബി(സ)യെയും അനുചരന്മാരെയും നിരന്തരം വേട്ടയാടിയപ്പോഴും മുളളും കല്ലും നിറഞ്ഞ വഴിയില്‍നിന്ന് അല്‍പം പോലും പിന്നോട്ടടിക്കാതെ വിജയത്തിന്റെ വെന്നിക്കൊടി പൂര്‍ണ്ണാര്‍ത്ഥത്തില്‍തന്നെ പാറിപ്പിച്ച ഒരു നേതാവ് ലോകത്തുണ്ടെങ്കില്‍ അത് മുഹമ്മദ് നബി (സ) മാത്രമാണ്.
ഗാന്ധിജി വിളിച്ചത് ഇന്ത്യന്‍ ജനസഞ്ജയത്തെയാണെങ്കില്‍, കാറല്‍മാര്‍ക്സ് ഒരുമിച്ച് കൂട്ടിയത് തൊഴിലാളി വര്‍ഗ്ഗത്തെയായിരുന്നെങ്കില്‍, മാര്‍ട്ടിന്‍ ലൂതര്‍കിങ് പ്രസംഗിച്ചത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി മാത്രമായിരുന്നുവെങ്കില്‍, യാതൊരു പരിമിതിയും കൂടാതെ സകല ലോകരേയും വിളിച്ചു കൊണ്ടായിരുന്നു മുഹമ്മദ് നബി(സ)യുടെ രംഗ പ്രവേശം: മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍.(4:1)
...................ലേഖനത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..