പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ജംഇയ്യത്തു ഖുത്തുബ ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: ഖത്തീബുമാരുടെ കൂട്ടായ്മയായ ജംഇയ്യത്തു ഖുത്തുബ ജില്ലാ പ്രസിഡണ്ടായി ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരെ തെരഞ്ഞെടുത്തു. ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാരുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ആലിക്കുട്ടി മുസ്‌ലിയാരെ തെരഞ്ഞെടുത്തത്. യോഗം പി.വി. അബ്ദുസലാം ദാരിമി ഉദ്ഘാടനം ചെയ്തു. 
ജനറല്‍ സെക്രട്ടറി ഇ.പി. ഹംസത്തു സഅദി സ്വാഗതം പറഞ്ഞു. 
എം.എ. ഖാസിം മുസ്‌ലിയാര്‍, ജി.എസ്.അബ്ദുര്‍ റഹ്മാന്‍ മദനി, അബ്ദുല്‍ ഹമീദ് മദനി, അബുല്‍ അക്രം മുഹമ്മദ് മുസ്‌ലിയാര്‍, പി.എസ്. ഇബ്രാഹിം ഫൈസി സംസാരിച്ചു