ജിദാലി: 36 വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈൻ ജിദാലി ഏരിയ ഉപദേശക സമിതി ചെയർമാൻ തൃശൂർ കൈപമംഗലം സ്വദേശി മുഹമ്മദ് കാവുങ്ങലിനു സമസ്ത ജിദാലി ദാറുൽ ഖുർആൻ മദ്രസയിൽ വെച്ച് യാത്രയയപ്പ് നല്കി.മുഹമ്മദ് വെള്ളൂക്കരയുടെ അധ്യക്ഷതയിൽ ചേര്ന്ന യോഗം പി വി സി അബ്ദുൽ റഹിമാൻ ഉത്ഘാടനം ചെയ്തു, സമസ്ത സെക്രട്ടറി ഹാഷിം കോക്കല്ലൂർ ഉപഹാരം നല്കി. ഹമീദ് കോടശ്ശേരി, ,ആഷിഫ് നിലമ്പൂർ,അഷറഫ് തളിപറമ്പ ,അഫ്സൽ കവ്വായി എന്നിവർ സംബന്ധിച്ചു.ഫൈസൽ തിരുവള്ളൂർ സ്വാഗതവും സാലിം കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു .