റബീഅ് ക്യാമ്പയിന്‍: ത്വലബ സ്‌നേഹ സന്ദേശ പ്രയാണം ജനുവരി 13ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കും

കോഴിക്കോട്: 'മുത്ത്‌നബി സ്‌നേഹത്തിന്റെ തിരുവസന്തം' എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് ക്യാമ്പയിന്റെ ഭാഗമായി ത്വലബ സംസ്ഥാന കമിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ത്വലബ സ്‌നേഹ സന്ദേശ പ്രയാണം' സംഘടിപ്പിക്കുന്നു. ജനുവരി 13ന് തിരുവനന്തപുരത്തുനിന്നും തുടങ്ങുന്ന പ്രയാണം സമാപന സമ്മേളനത്തോടെ ഭീമാപള്ളിയില്‍ സമാപിക്കും. മത രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ സംബന്ധിക്കും.
ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 200 ലൈബ്രറികളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ സൗജന്യമായി വിതരണംചെയ്യും. 30 സ്ഥാപനങ്ങളില്‍ മുന്‍തദല്‍ ഹദീസ് എന്ന പേരില്‍ ഹദീസ് സെമിനാര്‍ സംഘടിപ്പിക്കും. പ്രയാണത്തിന്റെ ഭാഗമായി പ്രഭാഷണം, ദഫ്പ്രദര്‍ശനം, ലഘുലേഖ വിതരണം തുടങ്ങിയവ സംഘടിപ്പിക്കും. റിയാസ് ഫൈസി പാപ്ലശ്ശേരി ആദ്ധ്യക്ഷ്യംവഹിച്ച യോഗം റശീദ് ഫൈസി വെള്ളായിക്കോട് ഉല്‍ഘാടനംചെയ്തു. ജുറൈജ് കണിയാപുരം, റഊഫ് ലക്ഷദ്വീപ്, ഷമ്മാസ് നീലഗിരി, ബുഹാരി നിസാമി തിരുവനന്തപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. ബാസിത് ചെമ്പ്ര സ്വാഗതവും റാഫി മുണ്ടംപറമ്പ് നന്ദിയും പറഞ്ഞു.