ദാറുല്‍ ഹുദാ ഖുര്‍ആന്‍ സെമിനാറിന് ഒരുക്കങ്ങളായി

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മത പണ്ഡിത സഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം പ്രകാശനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സെമിനാറിന് വിപുലമായ ഒരുക്കങ്ങള്‍.

2015 ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രകാശനചടങ്ങ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഗ്രന്ഥം പ്രകാശനം ചെയ്യും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ഏറ്റുവാങ്ങും. ബ്രിട്ടണ്‍, സഊദി, ദുബൈ, ഒമാന്‍, ഖത്തര്‍, കുവൈത്ത് രാജ്യങ്ങളിലും സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കും.

വിവര്‍ത്തന പതിപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യും. സ്വാമി ചിതാനന്ദപുരി, റവ. ഡോ. തോമസ് പനക്കല്‍ മുഖ്യാതിഥികളായിരിക്കും. എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥപരിചയം നടത്തും. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സിംസാറുല്‍ ഹഖ് ഹുദവി വിഷയമവതരിപ്പിക്കും. സെമിനാറില്‍ രജിസ്ട്രര്‍ ചെയ്യാന്‍ 9447419528, 9744892260 എന്നീ നമ്പറുകളില്‍ വിളിക്കുക. ഗ്രന്ഥം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 8547290575 ല്‍ ബന്ധപ്പെടുക.
- Darul Huda Islamic University