![]() |
മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റബീഅ് കാമ്പയിന് തുടക്കം കുറിച്ച് എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തുന്നു |
ചട്ടഞ്ചാല്‍ : പ്രവാചകപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സില്‍ റബീഅ് കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടുനില്‍ക്കുന്ന നബിദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചുക്കൊണ്ട് എം ഐസി ജനറല്‍ സെക്രട്ടറി യുഎം അബ്ദുല്‍ റഹ്മാന്‍ മൗലവി പതാക ഉയര്‍ത്തി. ചെറുകോട് അബ്ദുല്ലക്കുഞ്ഞി ഹാജി, ജലീല്‍ കടവത്ത്, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി കെസി റോഡ്, നൗഫല്‍ ഹുദവി ചോക്കാട്, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ളാഹ് ഹുദവി കടബ, ശൗഖുള്ളാഹ് ഇര്‍ശാദി ഹുദവി സല്‍മാറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, ജസീല്‍ ഹുദവി മുക്കം, അബ്ദുല്‍ റഊഫ് ഹുദവി, അക്ബറലി ഹുദവി, റാഫി ഹുദവി, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
റബീഅ് കാമ്പയിന്റെ ഭാഗമായി മൗലിദ് ജല്‍സ, ഇശ്‌ഖേ റസൂല്‍ പ്രവാചക പ്രകീര്‍ത്തനസദസ്സ്, സെമിനാറുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കപ്പെടും. എം ഐസി ഓര്‍ഫനേജ് മദ്രസ, ദാറുല്‍ ഇര്‍ശാദ് അക്കാദമി ഉദുമ വിംഗ്, ദാറുല്‍ ഇര്‍ശാദ് അക്കാദമി മാഹിനാബാദ് കാമ്പസ്, എം ഐസി കുല്ലിയ്യത്തുല്‍ ദ്ദഅ്‍വ അര്‍ശദുല്‍ ഉലൂം എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ വിവിധ വേദികളിലായി എം ഐസി ചട്ടഞ്ചാല്‍ മാഹിനാബാദ് കാമ്പസില്‍ നടക്കും.
- MIC Chattanchal Kasaragod