സന്ദേശ പ്രയാണ യാത്രയുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി ടി.പി രജ്ഞിത്ത് നിര്‍വ്വഹിക്കുന്നു |
കാസര്‍കോട് : മടവൂര്‍ സി.എം മഖാം ശരീഫിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മത-ഭൗതിക വിദ്യഭ്യാസ സ്ഥാപനമായ ജാമിഅ അശ്അരിയ്യയുടെ 18-ാം വാര്‍ഷിക 3-ാം സനദ് ദാന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം നടത്തപ്പെടുന്ന സംസ്ഥാന വാഹന പ്രചാരണ യാത്രയുടെ ഉദ്ഘാടനം കുമ്പള ഇമാം ശാഫി അക്കാദമി കാമ്പസില്‍ കാസര്‍കോഡ് ഡി.വൈ.എസ്.പി ടി.പി രജ്ഞിത്ത് നിര്‍വ്വഹിച്ചു. ജാഥയുടെ പതാക കൈമാറല്‍ സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ ഖാസിം മുസ്ലിയാര്‍ നടത്തിയ വേദിയില്‍ മലയമ്മ അബൂബകര്‍ ഫൈസി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. അക്കാദമി ജനറല്‍ സെക്രട്ടറി കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി അദ്ധ്യക്ഷത വഹിച്ചു. ഇ. അഹമദ് കുട്ടി ഫൈസി, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഹനീഫ് റഹമാനി, അബ്ദുറഹ്മാന്‍ ഹൈതമി, ശമീര്‍ വാഫി കരുവാരക്കുണ്ട്, ഫാറൂഖ് അശ്അരി, അശ്‌റഫ് റഹമാനി എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ സലാം അശ്അരി വാവൂര്‍ സ്വാഗതവും കണ്‍വീനര്‍ ഉബൈദുല്ല കടവത്ത് നന്ദിയും പറഞ്ഞു. വ്യാഴാഴ്ച (18-12-14) കാലത്ത് 9 മണിക്ക് കുമ്പളയില്‍ നിന്നും ക്യാപ്റ്റന്‍ സയ്യിദ് ഹുസൈന്‍ ഹബീബ് തങ്ങള്‍ മലപ്പുറം നയിച്ച സന്ദേശ പ്രയാണ ജാഥ ജില്ലയിലെ വിവധ സ്വീകരണങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ജില്ലയിലും 20, 21 തിയ്യതികളില്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെയും പ്രചാരണ പര്യടനത്തിന് ശേഷം യാത്ര 23 ന് തിരുവനന്തപുരത്ത് സമാപിക്കും.
- Imam Shafi