ഖുര്‍ആന്‍ സെമിനാര്‍; സംഘാടക സമിതിയായി

തിരൂരങ്ങാടി : ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സ്റ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ 'വിശുദ്ധ ഖുര്‍ആന്‍ വിവിര്‍ത്തനം' പ്രകാശന ഖുര്‍ആന്‍ സെമിനാറിന്റെ സംഘാടക സമിതിയായി.

ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ് (വൈ.ചെയര്‍മാന്‍), യു.ശാഫി ഹാജി ചെമ്മാട് (കണ്‍വീനര്‍). 

ഡല്‍ഹി, മുബൈ നഗരണങ്ങളിലും സഊദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ബ്രട്ടിനിലും സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകിരിച്ചു. സെമിനാറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 9447419528 എന്ന നമ്പറിലും ഗ്രന്ഥം മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 8547290575 എന്ന നമ്പറിലും ബന്ധപ്പെടുക.
- Darul Huda Islamic University