SKSSF ഖാഫില പദ്ധതിക്ക് രൂപം നല്‍കി

എസ് കെ എസ് എസ് എഫ് ഇബാദ് സംസ്ഥാന ട്രെയിനിങ് ക്യാമ്പ് സംസ്ഥാന സെക്രട്ടറി പി എം റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
പൊന്നാനി : എസ് കെ എസ് എസ് എഫ് പ്രബോധന വിഭാഗമായ ഇബാദ് മഹല്ലുകളില്‍ ക്യാമ്പ് ചെയ്യുന്ന പ്രബോധന സംഘങ്ങള്‍ മുഖേന നടപ്പാക്കുന്ന ഖാഫില പദ്ധതിക്ക് രൂപം നല്‍കി. ഈ മാസം പത്തിന് പാലക്കാട്ട് ഖാഫിലക്ക് തുടക്കമാവും. സംസ്ഥാന ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി പി എം റഫീഖ് അഹ്മദ് ഉദ്ഘാടനം ചെയ്തു. ഇബാദ് ചെയര്‍മാന്‍ ആസിഫ് ദാരിമി പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, അര്‍ഷുദ്ദീന്‍ ബാഖവി വഴിക്കടവ്, ഷാജു ഷമീര്‍ അസ്ഹരി, എം സി മുഹമ്മദ് നാഗര്‍കോവില്‍, കെ എം ഷരീഫ് വെളിയങ്കോട്, അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര ക്ലാസ്സെടുത്തു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി സമാപന സന്ദേശം നല്‍കി. വിവിധ സെഷനുകള്‍ക്ക് ഹസ്സന്‍ ദാരിമി കണ്ണൂര്‍, അബൂബക്കര്‍ പാലോളി, ശമീര്‍ ഫൈസി ഒടമല, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, അബ്ദുറസാഖ് പുതുപൊന്നാനി നേതൃത്വം നല്‍കി.
- Rafeeq CK