സമസ്ത ബഹ്‌റൈന്‍ മീലാദ് ക്യാമ്പയിന്‍ വിപുലമായി ആചരിക്കും

മനാമ : സമസ്ത കേരള സുന്നീ ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മീലാദ് ക്യാമ്പയിന്‍ വിപുലമായി ആചരിക്കാന്‍ മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. റബീഉല്‍ അവ്വല്‍ ഒന്നിന്ന് ആരംഭിക്കുന്ന ക്യാമ്പയിന്‍ ഒരു മാസം നീണ്ട് നില്‍ക്കും. 'അന്ത്യ പ്രവചകനിലൂടെ അല്ലാഹുവിലേക്ക്' എന്ന പ്രമേയത്തില്‍ ആരംഭിക്കുന്ന ക്യാമ്പയിന്‍ കാലയളവില്‍ ഏരിയ തലങ്ങളില്‍ മൗലീദ് പാരയണവും, പ്രമേയ പ്രഭാഷണങ്ങള്‍, മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, കുടുംബ സംഗമങ്ങള്‍, മെഡിക്കല്‍ ക്യാമ്പ്, ലഘു ലേഖ വിതരണം, അന്നദാനം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍. തുടങ്ങിയവ നടക്കും. കേന്ദ്ര കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ വിപുലമായ നബിദിന സമ്മേളനവും സംഘടിപ്പിക്കും പരിപാടികളില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ പങ്കെടുക്കും. 

പരിപാടികള്‍ക്ക് നേത്രൃത്വം നല്‍കാന്‍ 101 അംഗ സ്വാഗത സംഘത്തിന്ന് രൂപം നല്‍കി. ഭാരവാഹികളായി ഉമറുല്‍ ഫാറൂഖ് ഹുദവി (ചെയര്‍മാന്‍), ടി. അന്തുമാന്‍, ഓ.വി.അബ്ദുല്‍ ഹമീദ്(വൈ.ചെയര്‍മാന്‍), മൂസ ഫളീല (ജ.കണ്‍വീനര്‍), റിയാസ് പുതുപ്പണം,സുലൈമാന്‍ പറവൂര്‍, എ.പി.ഫൈസല്‍ ( ജോ.കണ്‍വീനര്‍), നാസര്‍ ഹാജി പുളിയാവ്( ഫിനാന്‍സ് കണ്‍വീനര്‍), ഹമീദ് സംസം,ജാഫര്‍ കണ്ണൂര്‍, കുഞ്ഞഹമദ് ജീപാസ്, റഹീം നടുക്കണ്ടി (ഫിനാന്‍സ് ), ശഹീര്‍ കാട്ടാമ്പള്ളി (പ്രോഗ്രാം കണ്‍വീനര്‍), മൂസ മുസ്ലിയാര്‍, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, ഹാഫിള് ഷറഫുദ്ദീന്‍ മൗലവി( പ്രോഗ്രാം). അബ്ദുല്‍ മജീദ് ചോലക്കോട്, ഉബൈദ് റഹ്മാനി, നവാസ് കൊല്ലം, ശംസു പാനൂര്‍ ( പബ്ലിസിറ്റി)ടി. മുഹമ്മദലി (ഫുഡ് കണ്‍വീനര്‍), ജെ.പി. മൊയ്തു ഹാജി, ഹമീദ് കാസര്‍ക്കോട്, ഇസ്മായില്‍ കാഞ്ഞങ്ങട്, ഫസല്‍ വടകര (ഫുഡ്), സജീര്‍ പന്തക്കല്‍ ( വളണ്ടിയര്‍ വിംഗ് ക്യപ്റ്റന്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ വാഹിദിന്റെഅദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മൂസ മുസ്ലിയാര്‍ പ്രര്‍ത്ഥന നടത്തി, വി.കെ. കുഞ്ഞഹമദ് ഹാജി, കളത്തില്‍ മുസ്തഫ, അസീസ് മൗലവി കാന്തപുരം, ശറഫുദ്ദീന്‍ മരായമംഗലം, പരിപാടിക്ക് നേത്രൃത്വം നല്‍കി. ശഹീര്‍ കാട്ടാമ്പള്ളി സ്വഗതവും, മൂസ ഫളീല നന്ദിയും പറഞ്ഞു.
- Samastha Bahrain