മുന്‍ഗാമികളുടെ പാതയില്‍ ഉറച്ച് നില്‍ക്കുക : പള്ളിക്കര ഖാസി

ഉപ്പള : കേരള മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാന ജാലക ശക്തി ആദര്‍ശ പ്രതിബദ്ധതയായിരുന്നു വെന്നും മതത്തിന്റെ വഴിയിലേക്ക് സമുദായത്തെ നയിച്ച പൂര്‍വ്വ സൂരികളാണ് യഥാര്‍ത്ഥ നവോത്ഥാന ശില്‍പികളെന്നും അത്തരം പൂര്‍വ്വ സൂരികളുടെ പാതയില്‍ ഉറച്ച് നിന്ന് ഐക്യത്തോടെ സുന്നത്ത് ജമാഅത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമൂഹം തയ്യാറകണമെന്ന് പള്ളിക്കര സംയുക്ത ഖാസി പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ഉപ്പളയില്‍ സംഘടിപ്പച്ച മുഖാമുഖം പരിപാടി ഉള്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. സയ്യിദ് ശഫീഖലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍, സലീം ഫൈസി ഇര്‍ഫാനി, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ത്ഥഫ അഷ്‌റഫി കക്കുപ്പടി, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അബ്ദു സലാം ദാരമി ആലംപാടി, അബ്ദുല്‍ ഹമീദ് മദനി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, എസ്.വി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹാജി ഫഖ്‌റുദ്ദീന്‍ സാഹിബ്, അബൂബക്കര്‍ സാലൂദ് നിസാമി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, അബ്ബാസ് ദാരിമി കമ്പാര്‍, മജീദ് ദാരിമി മുഹമ്മദ് ഫൈസി കജ, ഹൈദര്‍ ദാരിമി, സുബൈര്‍ നിസാമി, ഹമീദ് അര്‍ഷദി, ഇസ്മാഈള്‍ ഫൈസി, റശീദ് മൗലവി, പി.എച്ച്. അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee