സി എം ഉസ്താദ്‌ പണ്ഡിത ജ്യോതിര്‍ഗോളത്തിലെ സൂര്യ തേജസ്‌ : കുമ്പുല്‍ സയ്യിദ് എ പി എസ് തങ്ങള്‍

അനുസ്മരണ സമ്മേളനം സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ദേളി : നൂറു കണക്കിന് മഹല്ലുകള്‍ നിയന്ത്രിക്കുകയും മത നേതൃത്വത്തിന്റെ ഉന്നത സ്ഥാനത്ത് വിരാജിക്കുകയും ചെയ്ത ഷഹീദെ മില്ലത്ത് സി എം ഉസ്താദ് പണ്ഡിത ജ്യോതിര്‍ഗോളത്തിലെ തുല്യതയില്ലാത്ത പണ്ഡിത തേജസ്‌ ആയിരുന്നുവെന്നു സയ്യിദ് എ പി എസ് ആറ്റക്കോയ തങ്ങള്‍ കുമ്പുല്‍ പറഞ്ഞു. ദേളി ശാഖ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച സി എം ഉസ്താദ് അഞ്ചാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1974 ല്‍ ഖാസി യായി സി എം ഉസ്താദ് തുടക്കം കുറിച്ച അതെ സ്ഥലത്ത് അദ്ദേഹത്തിന്റെ ഓര്‍മ്മകളുടെ വിസ്മയം തുളുമ്പുന്ന അനുസ്മരണ വേദി അദ്ദേഹത്തെ സ്നേഹിക്കുന്ന ബഹു ജന വിശ്വാസികള്‍ക്ക് കുളിരണിയിക്കുന്ന നവ്യാനുഭുതിയായി. ഗോള ശാസ്ത്രത്തിലും ഇസ്ലാമിക കര്‍മ മണ്ഡലങ്ങില്‍ നിന്ന് മുതല്‍ ഭാഷ ശാസ്ത്രത്തിലും ആഘാത പാണ്ടിത്യം ഉള്ള ഉസ്താദ് ആത്മീയ - പൊതു രംഗത്തെ തുല്യത ഇല്ലാത്ത മഹാനുഭാവന്‍ ആയിരുന്നു എന്നും സമന്വയ വിദ്യാഭ്യാസത്തിന്റെ പ്രയോഗികവല്കരിച്ച പ്രഥമ പണ്ഡിതനായിരുന്നു സി എം ഉസ്താദ്, മുസ്ലിം കാസറഗോഡിന്റെ വിശ്വനായ വിദ്യാഭ്യാസ നവോത്ഥാന അദ്ദേഹം എന്നും അദ്ദേഹത്തെ പാതിരാവിന്റെ കൂരുരിട്ടില്‍ ഇല്ലായ്മ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ എല്ലാ ശ്രമങ്ങളും ബന്ധപെട്ടവര്‍ നടത്തണം എന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദേളി ബദര്‍ ജമാഅത്ത് പ്രസിഡണ്ട്‌ കല്ലട്ര അബ്ദുല്‍ കാദര്‍ അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രടറി സത്താര്‍ പന്തലൂര്‍ ചില കോണുകളില്‍ നിന്ന് പുറപ്പെട്ട വെളിപ്പെടുത്തലുകളെ പരാമര്‍ശിച്ചു കൊണ്ട് കേസ് കാര്യം, ആനുകാലിക വിശദീകരണ പ്രഭാഷണം നടത്തി. ഡോ സലിം നദ്‍വി വെളിയംബ്ര അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ റഹ്മാന്‍ ബാഖവി, റഷീദ് മാസ്റര്‍, ഹമീദ് കുണിയ, സി ബി ബാവ ഹാജി, താജുദ്ദീന്‍ ചെമ്പരിക്ക ശഹുല്‍ ഹമീദ് മൗലവി, അബ്ദുള്ള കുഞ്ഞി ദേളിവളപ്പ്, മൊയ്തു മുസ്ലിയാര്‍, അബ്ദുള്ള കുഞ്ഞി ഉലൂജി, മൂസ പള്ളിപ്പുഴ, ഖാലിദ്‌ പൊവ്വല്‍, ടി കണ്ണന്‍, ടി നാരായണന്‍, അബ്ദുല്‍ കാദര്‍ കളനാട്, അബ്ദുള്ള സഅദി, ഷാഫി ചെമ്പരിക്ക, ഹനീഫ് ഹാജി, അബ്ദുള്ള യമാനി, സാബിര്ദേളി, തസ്ലിംദേളി, ഫൈസല്‍ ഡി എ, മഹ്മൂദ് ദേളി, റാഷിദ്‌ ഹുദവി തുടങ്ങിയവര്‍ പ്രസംഗിച്ചു. 
- Abdul Samad