തഫക്കുര്‍'15 SKSSF മലപ്പുറം ജില്ല ത്വലബാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് ജനുവരി 9, 10 തൃപ്പനച്ചിയില്‍

മലപ്പുറം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മലപ്പുറം ജില്ലാ ത്വലബാവിംഗ് സംഘടിപ്പിക്കുന്ന ത്വലബാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സ് തഫക്കുര്‍'15 ജനുവരി 9, 10 (വെള്ളി, ശനി) തൃപ്പനച്ചി കൊടിമരത്തിങ്ങല്‍ നടക്കും. മലപ്പുറം ജില്ലയിലെ ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ത്വലബാ വിംഗ് മുതഅല്ലിമീങ്ങളുടെ പുരോഗതിക്കു വേണ്ടിയുള്ള ഉപകാര പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിവിവിധ സെക്ഷനുകളായി നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ ദര്‍സ് അറബിക് കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, വി.കെ ഹാറൂണ്‍ റഷീദ്, ശമീര്‍ ഫൈസി ഒടമല, ശഹീര്‍ അന്‍വരി പുറങ്ങ്, സി.ടി.എ ജലീല്‍ പട്ടര്‍ക്കുളം, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ജലീല്‍ ഫൈസി അരിമ്പ്ര, ശിഹാബ് കുഴിഞ്ഞോളം, ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍, വി.എ മജീദ് വാണിയമ്പലം, നൗഷാദ് ചെട്ടിപ്പടി, വി.ഉമര്‍ ദാരിമി പുളിയക്കോട്, പി.താജുദ്ദീന്‍ മൗലവി, സി.എം ശമീര്‍ ഫൈസി, ഉമറുല്‍ ഫാറൂഖ് മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, എം.എ ജലീല്‍ വേങ്ങര, നൂറുദ്ധീന്‍ യമാനി, സയ്യിദ് ഫാരിസ് തങ്ങള്‍, റാഷിദ് വി.ടി വേങ്ങര സംസാരിച്ചു.
- najeebulla mohammed