സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് കുവൈത്തില്‍ സ്വീകരണം നല്‍കി

കുവൈറ്റ്‌ സിറ്റി : സമസ്തയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ്‌ ഇസ്ലാമിക്‌ കൗണ്‍സില്‍, പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങള്‍ക് സ്വീകരണം നല്‍കി. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തിയതായിരുന്നു തങ്ങള്‍. നന്മയുടെ വഴികളെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയുകയില്ല എന്ന് അദ്ദേഹം ഉണര്‍ത്തി. നന്മയുടെയും ഭയ ഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ പരസ്പരം ഒരുമിക്കണം എന്നും തിന്മയുടെയും ശത്രുതയുടെയും കാര്യത്തില്‍ നിങ്ങള്‍ സഹായിക്കരുത് എന്നുമുള്ള ഖുര്‍ആന്‍ വചനം അദ്ദേഹം പ്രത്യേകം ഓര്‍മപ്പെടുത്തി.

ജനുവരി രണ്ടിന് ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തിനും, ഇസ്ലാമിക് കൗണ്‍സില്‍ പ്രഖ്യാപന സമ്മേളനത്തിനും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.

ശംസുദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ച യോഗത്തില്‍, നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹംസ ബാഖവി, ഉസ്മാന്‍ ദാരിമി, മുസ്തഫ ദാരിമി, ഇസ്മയില്‍ ഹുദവി, മുഹമ്മദ്‌ അലി ഫൈസി, അബ്ദു ഫൈസി, നാസര്‍ കൊടുര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗഫൂര്‍ ഫൈസി സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും പറഞ്ഞു.
- Media KIC