മലപ്പുറം : വൈത്തിരി മേഖലാ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈത്തിരിയില്‍ നബിദിനറാലിയും പൊതുസമ്മേളനവും നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഹാരിസ് ഹുദവി എടപ്പാള്‍ മുഖ്യപ്രഭാഷണം നടത്തും. മദ്റസ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ചേലോട് മഖാമില്‍ സിയാറത്തും പഴയ വൈത്തിരിയില്‍ നിന്ന് ആരംഭിച്ച് വൈത്തിരിയില്‍ അവസാനിക്കുന്ന വിധത്തില്‍ ഘോഷയാത്രയും നടക്കും. സ്വാഗതസംഘം യോഗത്തില്‍ ചെയര്മാന് മൂസ ഹാജി അധ്യക്ഷനായി. അബ്ദുറഹിമാന് ദാരിമി, ഹുസൈന് ഫൈസി, അനീസ് ഫൈസി, സൈനുല്‍ ആബിദ് ദാരിമി, സലീം ഹസനി, സാജിദ് മൗലവി, ഇബ്രാഹിം ഫൈസി, സലീം മേമന, യു കുഞ്ഞിമുഹമ്മ്, മഅ്റൂഫ് വൈത്തിരി, മേമന ഉസ്മാന്, പി.പി അബൂബക്കര്‍ ഹാജി സംസാരിച്ചു. ശാഹിദ് ഫൈസി സ്വാഗതവും ശിഹാബുദ്ദീന് സ്വാലിഹി നന്ദിയും പറഞ്ഞു.
- Nasid K