പാങ്ങ് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ട്രന്റ് പാങ്ങ് ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ടീന്‍സ് അസംബ്ലി വിദ്യാഭ്യാസ ക്യാമ്പ് ഇന്ന് (07-12-14) രാവിലെ 9. 30ന് താണിക്കോട് എന്‍. എച്ച്. എം. കോൺഫറന്‍സ് ഹാളില്‍ നടക്കും. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മത്സരിക്കാന്‍ പ്രാപ്തമാക്കും വിധം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ക്യാമ്പില്‍ മോട്ടിവേഷന്‍ ക്ലാസ്, പേഴ്സണാലിറ്റി ഡെവലപ്പ്‌മന്റ്, സ്കില്‍ ഡെവലപ്‌മന്റ്, കരിയര്‍ ഗൈഡന്‍സ്, ലീഡര്‍ഷിപ്പ് തുടങ്ങിയ വിവിധ സെഷനുകളില്‍ പ്രമുഖര്‍ ക്ലാസ് നയിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- ubaid kanakkayil