വിദൂര വിദ്യാഭ്യാസ ഫെസ്റ്റ്; വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കണം : SKSSF

കോഴിക്കോട് : കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അന്തര്‍മേഖല എസ് ഡി ഇ കലോത്സവ വിജയികള്‍ക്ക് സിന്‍ഡിക്കേറ്റ് പ്രഖ്യാപിച്ച ഗ്രേസ് മാര്‍ക്ക് ഉടന്‍ നടപ്പാക്കണമെന്ന് എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദര്‍സ് അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന നൂറു കണക്കിന് മതവിദ്യാര്‍ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചത്. നിയമക്കുരുക്കുകള്‍ പരിഹരിച്ച് വിദൂര വിദ്യാര്‍ഥികളോട് നീതി കാണിക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി ആദ്ധ്യക്ഷം വഹിച്ചു. സി പി ബാസിത് തിരൂര്‍, റാഷിദ് വി ടി വേങ്ങര, സിദ്ധീഖ് മണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE