കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനം 26ന് തുടങ്ങും

മലപ്പുറം: കുണ്ടൂര്‍ മര്‍ക്കസു സഖാഫത്തുല്‍ ഇസ്‌ലാമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനം 26 മുതല്‍ 28 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.1990ല്‍ സ്ഥാപിച്ച സ്ഥാപനത്തിന് കീഴില്‍ അറബി കോളജ്,അനാഥ അഗതി മന്ദിരം, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്, ഹയര്‍ സെക്കണ്ടന്‍ഡറിസ്‌കൂള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 26ന് മൂന്നു മണിക്ക് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ തുടങ്ങുന്ന സില്‍വര്‍ ജൂബിലി സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.

മന്ത്രി പി.കെ അബ്ദുറബ്ബ്, അബ്ദുസ്സമദ ്‌സമദാനി എം.എല്‍.എ പങ്കെടുക്കും. ഇന്ത്യന്‍ ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയം സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണംപിള്ളി മുഹമ്മദ് ഫൈസി മോഡറേറ്ററാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാകും. 27ന് രാവിലെ 9ന് ദാഇയ സെഷന്‍ ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.അലവി ബാഖവി നെല്ലിക്കുത്ത് അധ്യക്ഷനാകും.

മന്ത്രി മഞ്ഞളാംകുഴി അലി, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി,അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, മുതീഉല്‍ ഹഖ് ഫൈസി പ്രസംഗിക്കും. രണ്ടു മണിക്ക് തസ്‌കിയ സെഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫൈസി അധ്യക്ഷനാകും. മന്ത്രി എം.കെ.മുനീര്‍,ഡോ.സാലിം ഫൈസി കൊളത്തൂര്‍,പി.എ.സ്വാദിഖ് ഫൈസി താനൂര്‍ പ്രസംഗിക്കും. നാലു മണിക്ക് മജ്‌ലിസുന്നൂര്‍ നടക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിിയാര്‍ പ്രാര്‍ഥന നടത്തും. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ പങ്കെടുക്കും. ഏഴു മണിക്ക് നടക്കുന്ന പ്രഭാഷണം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫഖ്‌റുദ്ദീന്‍ തങ്ങള്‍ അധ്യക്ഷനാകും. അഹ്മദ് കബീര്‍ ബാഖവി പ്രസംഗിക്കും.

28ന്‌രാവിലെ 9ന് തഖ്‌വിയ സെഷന്‍ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍, എം.പിമുസ്തഫല്‍ ഫൈസി, സൈദ് മുഹമ്മദ് നിസാമി,സുബൈര്‍ മാസ്റ്റര്‍ പ്രസംഗിക്കും. രണ്ടു മണിക്ക് വിദ്യാര്‍ഥി സംഗമം മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.ഹംസ, അഹ്മദ് ഫൈസി കക്കാട് പ്രസംഗിക്കും. ആറു മണിക്ക് പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.സമസ്ത പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും.ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സനദ് ദാന പ്രസംഗം നടത്തും. സ്വാദിഖലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ.അഹമ്മദ് എം.പി, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍,കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.അബ്ദുറബ്ബ് പ്രസംഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പി.കെ.അബ്ദുല്‍ഗഫൂര്‍ ഖാസിമി, ഭാരവാഹികളായ കെ.മുഹമ്മദ് ഹാജി, എന്‍.പി.ആലി ഹാജി, എം.സി.ഹംസ കുട്ടി ഹാജി, സി.ചെറിയാപ്പു ഹാജി, അമ്പരക്കല്‍ ഹംസ ഹാജി, എം.സി.കുഞ്ഞുട്ടി പങ്കെടുത്തു.