പൂതപ്പാറ : എസ് കെ എസ് എസ് എഫ് പൂതപ്പാറ യൂണിറ്റ് രണ്ടാം സ്വലാത്ത് വാര്‍ഷികവും ദ്വിദിന പ്രഭാഷണവും ജില്ലാ പ്രസിഡന്റ് ഹാഫിള് അബ്ദുസ്സലാം ദാരിമി കിണവക്കലിന്റെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. ഉമര്‍ മുസ് ലിയാര്‍ ദിക്‌റ് സ്വലാത്തിന് നേതൃത്വം നല്‍കി. അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തി. ഇ.സി. മുഹമ്മദ് ശരീഫ് ദാരിമി വിളയില്‍, മുഹമ്മദ് ശഫീഖ് ബാഖവി ഐച്ചേരി, അബ്ദുറസാഖ് ദാരിമി തോട്ടീക്കല്‍, പി.കെ. അബ്ദുല്‍ സത്താര്‍ ഹാജി, സി.കെ. മുസ്തഫ, ബി.ഹനീഫ, സി.കെ. അഫ്‌സല്‍, ഇ.എം. ഈസ്സക്കുട്ടി ഹാജി, മുഹമ്മദലി മൗലവി കല്ലൈക്കല്‍, റഷാദ് ദാരിമി ചാലാട്, കെ.പി. നാസര്‍, എന്‍.എന്‍. റഷീദ്, ബി. മുഹമ്മദ് നബീല്‍, എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഷിക സുവനീര്‍ എം.എ. ഹമീദ് ഹാജിയില്‍ നിന്നും ടി. ഉസ്മാന്‍ ഹാജി ഏറ്റുവാങ്ങി. ബി. മുഹമ്മദ് സ്വാഗതവും പി.സി. അര്‍ഷദ് നന്ദിയും പറഞ്ഞു.
- SKSSF poothappara