കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ ഭാഗമായി സ്പീകേഴ്‌സ് ഫോറം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ അറബിക് കോളേജ്, ദറസിലെ പ്രഗല്‍ഭ പ്രഭാഷകര്‍ക്കുള്ള ശില്‍പശാല ഡിസംബര്‍ 31 ന് കുറ്റിക്കാട്ടൂര്‍ യമാനിയ്യ അറബിക് കോളേജില്‍ നടക്കും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെ നടക്കുന്ന പരിപാടിയില്‍ പ്രഗല്‍ഭരായ ട്രൈനര്‍മാര്‍ ക്ലാസെടുക്കും.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി മമ്മുട്ടി മാസ്റ്റര്‍ വയനാട് അധ്യക്ഷത വഹിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍, മുഹ്‌യദ്ദീന്‍ കുട്ടിയമാനി വയനാട്, നൗഫല്‍ വാകേരി എന്നിവര്‍ പങ്കെടുത്തു.
- SKSSF STATE COMMITTEE