തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മത പണ്ഡിത സഭാംഗവും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തനം ജനുവരി ഒന്നിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രകാശനം ചെയ്യും. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ആദ്യകോപ്പി ഏറ്റുവാങ്ങും. ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ആധ്യക്ഷ്യം വഹിക്കും. ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, റവ. ഡോ. തോമസ് പനക്കല്‍, സ്വാമി ചിതാനന്ദപുരി, എം.കെ രാഘവന്‍ എം.പി തുടങ്ങിയ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഗ്രന്ഥ പരിചയം നടത്തും. തുടര്‍ന്ന് നടക്കുന്ന ഖുര്‍ആന്‍ സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സിംസാറുല്‍ ഹഖ് ഹുദവി വിഷയമവതരിപ്പിക്കും. സഊദി, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളിലും സമാന്തര പ്രകാശന ചടങ്ങുകള്‍ നടക്കും.
- Darul Huda Islamic University
Old posts :