കോഴിക്കോട്: കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഊദ് എക്‌സ്‌പോ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത വ്യാജമെന്നു തെളിഞ്ഞു.
ഒരു സ്വകാര്യ വ്യക്തിയുടെ ഊദ് കട ഉദ്ഘാടനം ചെയ്ത ഫോട്ടോയും വാര്‍ത്തയും മര്‍ക്കസ് സമ്മേളനത്തിന്റെ ഭാഗമാക്കി മാറ്റി മര്‍കസിന്റെ മീഡിയാസെല്ലില്‍ നിന്നും ചാനലുകളിലേക്കും പത്രങ്ങളിലേക്കും വാര്‍ത്തയായി അയക്കുകയായിരുന്നു.

കട ഉടമ ഷംസുദ്ദീനും മര്‍കസ് വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. മൂന്ന് പീഡന കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കാന്തപുരം സുന്നി വിഭാഗം ഇതോടെ കൂടുതല്‍ പരിഹാസ്യരായിരിക്കുകയാണ്.
തങ്ങളുടെ ഉദ്ഘാടന സമയത്ത് കടയിലെത്തി ഫോട്ടോ എടുത്തതും അത് വ്യാപക പ്രചണത്തിന് മാധ്യമക്ക് നല്‍കിയതും കാന്തപുരത്തിന്‍റെ മകന്‍ കൂടിയായ ഹക്കീം അസ്ഹരിയാണെന്നാണ് ആരോപണം. ഇദ്ധേഹത്തിന് കടയുടമയുടെ ക്ഷണമില്ലെന്നു മാത്രമല്ല, ഈ പരിപാടിയില്‍ പങ്കെടുക്കെരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നതായി കടയുടമയും പറഞ്ഞു.