ബഹ്‌റൈന്‍ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ നബിദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തിവരാറുള്ള കാമ്പയിന്‍ വിപുലമായി ഈ വര്‍ഷവും നടത്തുകയാണ്. കാമ്പയിനിന്റെ വിജയത്തിനായി ബഹറൈനിലെ മുഴുവന്‍ സമസ്ത കേന്ദ്ര, ഏരിയാ കമ്മിറ്റി ഭാരവാഹികളേയും പ്രവര്‍ത്തകരേയും ഉള്‍പ്പെടുത്തി സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഇന്ന് (വെള്ളി 12/12/14) വിപുലമായ കണ്‍വന്‍ഷന്‍ മനാമ സമസ്ത മദ്‌റസാ ഹാളില്‍ വെച്ച് ചേരുകയാണ്. വൈകുന്നേരം 3.30ന് സംഘടിപ്പിക്കപ്പെടുന്ന കണ്‍വെന്‍ഷനില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.
- Samastha Bahrain