അല്‍ മുസ്‌ലിമൂന ഫീ കേരള വിവര്‍ത്തനം ചെയ്ത് വാഫി വിദ്യര്‍ഥി

തിരൂരങ്ങാടി : പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ പി.കെ അബ്ദുല്‍ ഗഫൂര്‍ അല്‍ഖാസിമി രചിച്ച അല്‍ മുസ്‌ലിമൂന ഫീ കേരള ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. കുണ്ടൂര്‍ മര്‍കസിലെ വാഫി വിദ്യാര്‍ഥി ഹാരിസ് തയ്യിലക്കടവാണ് കൃതി ഇംഗ്ലീഷിലേക്ക് ഭാഷാന്തരം ചെയ്യുന്നത്. കേരള മുസ്‌ലിംകളുടെ ചരിത്രവും വികാസവും സമഗ്രമായി പ്രതിപാദിക്കുന്ന കൃതി വിവിധ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.

പുസ്തകത്തിന്റെ പ്രകാശന കര്‍മം കുണ്ടൂര്‍ മര്‍കസ് സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. ഇസ്‌ലാമിക കലോത്സവങ്ങളിലും വാഫി ഫെസ്റ്റുകളിലും പ്രതിഭയായിട്ടുള്ള വിവര്‍ത്തകന്‍ ചേളാരി തയ്യിലക്കടവില്‍ ഉമര്‍ മുസ്‌ലിയാര്‍-ഖദീജ ദമ്പതികളുടെ മകനാണ്. വിദ്യാര്‍ഥി സംഘടന തസ്ഖീഫാണ് പുസ്തകം പുറത്തിറക്കുന്നത്.
- uvais muhammed