SKSBV സ്റ്റേറ്റ് എക്‌സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു

വടക്കാഞ്ചേരി : സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റി തൃശൂര്‍ ആറ്റൂര്‍ ദാറുല്‍ ഫലാഹ് കാമ്പസില്‍ നടന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാമ്പ് സമാപിച്ചു. സംഘടനയുടെ വരും വര്‍ഷത്തേക്കുള്ള കര്‍മപദ്ധതിക്ക് അന്തിമ രൂപം നല്‍കുകയും സംഘനടക്ക് കീഴില്‍ വിവിധ വിംഗുകള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് ശാഹിദ് കോയ തങ്ങള്‍, മിദ്‌ലാജ് കിടങ്ങഴി, സൈനുദ്ദീന്‍ ഒളവട്ടൂര്‍, ശഫീഖ് മണ്ണഞ്ചേരി, സാജിര്‍ കൂരിയാട് എന്നിവര്‍ വിഷയാവതരണം നടത്തി. കെ.പി. സഫറുദ്ദീന്‍, അനസ് മാരായമംഗലം, സുഫ്‌യാന്‍ ചെറുകര, ശമീര്‍ ചെര്‍ക്കള, ശമീര്‍ തോടന്നൂര്‍, ഫുആദ് കോഴിക്കോട്, യാസര്‍ അറഫാത്ത് കാസര്‍കോഡ്, മുനാഫര്‍ ഒറ്റപ്പാലം, മനാഫ് കോട്ടോപാടം, ഹാഫിസ് പാലപ്പിള്ളി, അഫ്താബ് തൃശൂര്‍ എന്നിവര്‍ സംസാരിച്ചു.

സബ്കമ്മിറ്റികളുടെ ഡയറക്ടമാരായി സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാടും കോഡിനേറ്റര്‍മാരായി ശഫീഖ് മണ്ണഞ്ചേരി, സൈനുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു. സബ്കമ്മിറ്റികള്‍, സ്പിരിച്ച്വല്‍ വിംഗ് : ശഫീഖ് മണ്ണഞ്ചേരി (ഡയറക്ടര്‍), മുബാശ് ആലപ്പുഴ (കോഡിനേറ്റര്‍). എജുക്കേഷണല്‍ വിംഗ് : സുഫ്‌യാന്‍ ചെറുകര (ഡയറക്ടര്‍), റിസാല്‍ദര്‍ അലി എറണാകുളം (കോഡിനേറ്റര്‍). സര്‍വീസ് വിംഗ് : സാജിര്‍ കൂരിയാട് (ഡയറക്ടര്‍), സഫറുദ്ദീന്‍ പൂക്കോട്ടൂര്‍ (കോഡിനേറ്റര്‍). മീഡിയ വിംഗ് : സൈനുദ്ദീന്‍ ഒളവട്ടൂര്‍ (ഡയറക്ടര്‍), അബ്ദുല്‍ മനാഫ് കോട്ടോപാടം (കോഡിനേറ്റര്‍) എന്നിവ നിലവില്‍ വന്നു.
- Samastha Kerala Jam-iyyathul Muallimeen