മുണ്ടംപാലം യൂണിറ്റ് സംഘടിപ്പിക്കുന്ന മതവിജ്ഞാന സദസ്സിന് ഇന്ന് തുടക്കം

എറണാകുളം : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മുണ്ടംപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 2014 ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടക്കുന്ന മതവിജ്ഞാന സദസ്സും ദുആ സമ്മേളനവും അബ്ദുല്‍ ഖാദര്‍ ഉസ്താദിനെ ആദരിക്കലും ഇന്ന് വൈകീട്ട് 6.30 ന് തൃക്കാക്കര മുണ്ടംപാലം മര്‍ഹൂം ബുഖാരി ഉസ്താദ് നഗറില്‍ ആദരണീയനായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 32 വര്‍ഷമായി ദീനീരംഗത്ത് സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ബഹുമാന്യനായ അബ്ദുല്‍ ഖാദര്‍ ഉസ്താദിനെ മുഈനലി തങ്ങള്‍ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന മതവിജ്ഞാന സദസ്സിനെ മുഹമ്മദ് നബി (സ) ജീവിതം തന്നെ സന്ദേശം എന്ന പ്രമേയത്തില്‍ ബഹുമാന്യനായ മഅ്മൂന്‍ ഹുദവി വണ്ടൂര്‍ പ്രഭാഷണം നടത്തും. 27, 28 തിയ്യതികളില്‍ ബഹു അബ്ദുല്‍ അസീസ് അശ്റഫി, സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയ പ്രഭാഷകര്‍ യഥാക്രമം ധര്‍മ്മം മറക്കുന്ന നവതലമുറ, ഉത്തമ സമുദായം ഉന്നത ശീലങ്ങള്‍ എന്നീ വിഷയങ്ങളില്‍ സംസാരിക്കും. ബഹുമാന്യനായ ശൈഖുനാ ചെറുവാളൂര്‍ ഉസ്താദിന്റെ നേതൃത്വത്തിലുള്ള ദുആ സമ്മേളനത്തോടെ പരിപാടിക്ക് സമാപനം കുറിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റിക്ക് വേണ്ടി ചെയര്‍മാന്‍ ജഅ്ഫര്‍ ശരീഫ് വാഫി അറിയിച്ചു.
- Ajas PH