ബദിയടുക്ക : 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കുമ്പഡാജ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനവും മജ്‌ലിസ്സുന്നൂറും ഡിസംബര്‍ 15 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് വിപുലമായ പരിപാടികളോടെ കുമ്പടാജ സി. എച്ച്. നഗറില്‍ നടക്കും. രാവിലെ 9 മണിക്ക് സ്വാഗത സംഘ ചെയര്‍മാന്‍ കെ. എസ്. മുഹമ്മദ് പതാക ഉയര്‍ത്തും. പൊതുസമ്മേളനം കുമ്പോല്‍ കെ. എസ്. അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കുട്ടി നിസാമി വയനാട് പ്രമേയ പ്രഭാഷണവും നടത്തും. അക്ബര്‍ സഅദി ഇരിട്ടി, മുഹമ്മദ് രാമന്തളി എന്നിവര്‍ പ്രസംഗിക്കും. പള്ളിക്കര-ബേക്കല്‍ സംയുക്ത ഖാസി പൈവളിഗ അബ്ദുല്‍ഖാദര്‍ മുസ്ലിയാരെ പരിപാടിയില്‍ ആദരിക്കും. സയ്യിദ് ഹാദി തങ്ങള്‍, അലി അക്ബര്‍ ബാഖവി, അഷ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി ചിത്താരി എന്നിവര്‍ മജ്‌ലിസ്സുന്നൂറിന് നേതൃത്വം നല്‍കും. പി. എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഫസലുറഹ്മാന്‍ ദാരിമി, റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലമ്പാടി, സുബൈര്‍ ദാരിമി പൈക്ക, മജീദ് ദാരിമി പൈവളിഗ, ആദം ദാരിമി നാരമ്പാടി, മൂസ മൗലവി ഉബ്രങ്കള തുടങ്ങിയവര്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിന്ന് വേണ്ടി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ കണ്‍വെന്‍ഷന്‍ പ്രസിഡന്റ് ബഷീര്‍ മൗലവി കുമ്പഡാജെ യുടെ അധ്യക്ഷത യില്‍ മുന്‍ ജില്ലാ ജന. സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഖലീല്‍ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അലി ഗോളിയടി, ലത്തീഫ് മാര്‍പ്പിനടുക്ക, ആദം ദാരിമി നാരമ്പാടി, കെ. എസ്. മുഹമ്മദ്കുഞ്ഞി, ഇ. കെ. അബ്ദുല്ല, സിദ്ദീഖ് ബെളിഞ്ചം, മൂസ മൗലവി ഉബ്രങ്കള, റസാഖ് അര്‍ശദി കുമ്പഡാജെ, അബ്ദുല്‍ ഖാദര്‍ കുമ്പാജ, മൊയ്തീന്‍ കുഞ്ഞി മൗലവി, അന്‍വര്‍ തുപ്പക്കല്‍, ഹസ്സന്‍കുഞ്ഞി ദര്‍ഘാസ്, അബ്ദുല്ല ഗോളിക്കട്ട, ഉമ്മര്‍ നടുവീട് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Rasheed belinjam