സമസ്ത ബഹ്റൈന്‍ ഹുറ ഏരിയ മീലാദ് മീറ്റ് ജനു.9ന്. മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തും

മനാമ : പ്രവാചകനിലൂടെ അള്ളാഹുവിലേക്ക് എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന്റെ ഭാഗമായി ഹുറാ ഏരിയാ കമ്മിറ്റി ജനുവരി 9 ന് പാക്കിസ്ഥാന്‍ ക്ലബ്ബില്‍ വെച്ച് കുട്ടികളുടെ വിവിധയിനം കലാപരിപാടികളും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. പരിപാടിയില്‍ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ (ദുബൈ) മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
- محمد راشد