കൂണ്ടൂര്‍ മര്‍കസ് 25-ാം വാര്‍ഷികം; 25 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു

തിരൂരങ്ങാടി : ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ നടത്തപ്പെടുന്ന കുണ്ടൂര്‍ മര്‍കസ് 25-ാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മര്‍കസ് അറബിക്കോളേജ് വിദ്യാര്‍ഥി സംഘടന തസ്ഖീഫു ത്വലബ 25 പുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. സമ്മേളന പ്രചരണാര്‍ഥം സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് മീറ്റിലാണ് തീരുമാനം. മര്‍കസ് പ്രിന്‍സിപ്പാള്‍ പി. കെ അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമിയുടെ 'നിസ്‌കാരം' എന്ന മലയാള പുസ്തകത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും 'അല്‍ മുസ്‌ലിമൂന ഫീ കേരള' എന്ന അറബി പുസ്‌കത്തിന്റെ ഉര്‍ദു, ഇംഗ്ലീഷ് വിവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ കനപ്പെട്ട നിരവധി പ്രസിദ്ധീകരണങ്ങള്‍ തസ്ഖീഫ് കൈരളിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഉസ്താദ് മുഹമ്മദ് ഫൈസി വേങ്ങര, അബ്ദുല്ല ബാഖവി നെല്ലിക്കുത്ത്, സംഘടന സെക്രട്ടറി ശാഫി തലാപ്പില്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- KUNDOOR MARKAZ