കുവൈത്ത് കേരള ഇസ്ലാമിക്‌ കൌണ്‍സില്‍ സാല്‍മിയ മേഘല കമ്മറ്റി നിലവില്‍ വന്നു

പ്രസിഡന്റ്                 സെക്രട്ടറി                    ട്രഷറര്‍
കുവൈത്ത് സിറ്റി : സമസ്തയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സാല്‍മിയ മേഘല ഭാരവാഹികളെ തെരഞ്ഞെടുത്തു.

മനാഫ് മൌലവി നടമ്മല്‍പോയില്‍ (പ്രസിഡന്റ്), ഫൈസല്‍ കത്തറമ്മല്‍ (സെക്രട്ടറി), ബഷീര്‍ മഞ്ചേരി (ട്രഷറര്‍), അബ്ദുല്‍ റഹീം ഹസനി, അബ്ദുല്‍ മനാഫ്, അഷറഫ് ദാരിമി തെങ്കര, ശഹീദ് പട്ടില്ലത് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, അഷ്‌റഫ്‌ കണ്ണൂര്‍, അബ്ദുല്‍ സലാം മണ്ണില്‍ കടവ്, സിറാജുദ്ധീന്‍ കളറാന്തിരി, അഷ്‌റഫ്‌ കൊളവയല്‍ എന്നിവര്‍ ജോയന്റ് സെക്രട്ടറി മാരായും തെരഞ്ഞെടുത്തു. 10 കേന്ദ്ര കൌണ്‍സിലര്‍മാര്‍, 6 വിംഗ് കണ്‍വീനര്‍മാര്‍, 14 വര്‍കിംഗ് കമ്മറ്റി മെമ്പര്‍മാര്‍ അടക്കം 41 അംഗ കമ്മറ്റിക്കാണ് രൂപം നല്‍കിയത്.

ഫഹാഹീല്‍, സിറ്റി, ഫര്‍വാനിയ, സാല്‍മിയ, അബ്ബാസിയ എന്നീ അഞ്ച് മേഘല കമ്മിറ്റിക്കാണ് കൗണ്‍സില്‍ രൂപം നല്‍കുന്നത്. ജനുവരി രണ്ടിന് നടക്കുന്ന മുഹബത്തെ റസൂല്‍ മഹാ സമ്മേളനത്തോട് അനുബന്ധിച്ച് കുവൈത്തിലെത്തുന്ന സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, ബഹു ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര കമ്മറ്റിക്ക് രൂപം നല്‍കും.

ഉസ്മാന്‍ ദാരിമി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ ഫൈസി ഉദ്ബോധന പ്രസംഗം നടത്തി. സയ്യിദ് ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍ പുതിയ കമ്മിറ്റിക്ക് ആശംസ അര്‍പ്പിച്ചു. നാസര്‍ കൊടുര്‍ സ്വാഗതവും ഫൈസല്‍ കത്തറമ്മല്‍ നന്ദിയും പറഞ്ഞു.
- Media KIC