റശീദലി ശിഹാബ് തങ്ങളും മുസ്തഫ ഹുദവി ആക്കോടും ഇന്ന് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്ററില്‍

അബൂദാബി : പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ആക്കോട് മുസ്തഫ ഹുദവി ഇന്ന് രാത്രി 8 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്ററില്‍ റബീഅ് പ്രഭാഷണം നടത്തും. കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മീറ്റ് ഉദ്ഘാടനം ചെയ്യും. ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്സലന്‍സ് പ്രൊജക്ട് വിശദീകരണം അലവിക്കുട്ടി ഹുദവി നിര്‍വ്വഹിക്കും. അബുദാബി സുന്നി സെന്റര്‍ പ്രസിഡന്റ് മമ്മിക്കുട്ടി മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
- sayid rafeeq