കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച; സന്ദേശ യാത്ര സംഘടിപ്പിക്കും

ബദിയടുക്ക : സമസ്ത കാസറകോട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ച 2015 ജനുവരി 27 , 28, 29 തീയ്യതികളില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണം, ഉമറാ-ഉലമാ സംഗമം, കുടുംബ സംഗമം, മജ്‌ലിസുന്നൂര്‍ തുടങ്ങിയവ വിവിധ ദിവസങ്ങളില്‍ നടക്കും. പരിപാടിയുടെ വിജയത്തിന്ന് വേണ്ടി രണ്ട് മേഖലകളിലായി സന്ദേശ യാത്ര സംഘടിപ്പിക്കും. കിഴക്കന്‍ മേഖല സന്ദേശ യാത്ര പൈക്ക മഖാമില്‍ നിന്നും വടക്കന്‍ മേഖല സന്ദേശ യാത്ര കുമ്പോല്‍ മഖാമില്‍ നിന്നും ആരംഭിക്കും.
യോഗം ചെയര്‍മാന്‍ യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്‍മാന്‍ ബി. എച്ച് അബ്ദുല്ലക്കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍സുബൈര്‍ ദാരിമി പൈക്ക സ്വാഗതം പറഞ്ഞു. ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, ഇ. പി. ഹംസത്തുസ്സഅദി, പി. എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, റഷീദ് ബെളിഞ്ചം, . ഫസലുറഹ്മാന്‍ ദാരിമി അബ്ദുല്ല ചാല്‍ക്കര, വഫ മുഹമ്മദ് ഹാജി, ഹമീദ് കേളോട്ട്, അബൂബക്കര്‍ മൗലവി ചൂരിക്കോട്, ഹമീദ് ബാറക്ക, കുഞ്ഞാമു പൈക്ക, ജിസ്തി ഹുദവി, അബ്ദുല്ല കെദക്കാര്‍, മൂസ മൗലവി ഉബ്രങ്കള, ഹനീഫ് കുവ്വത്തോട്ടി, അബ്ദുല്‍ ഖാദര്‍ ബദിയടുക്ക, മജീദ് പൈക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു. 
- Rasheed belinjam