റഹിമ റിലീഫ് സെല്‍ കുടുംബസംഗമം നടത്തി

കാന്തപുരം : പണ്ഡിതരുടെയും നേതാക്കളുടെയും ഒരുമയോടെയുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സമുദായത്തെ വിദ്യാഭ്യാസ രംഗത്ത്‌ ഉന്നതിയില്‍ എത്തിച്ചത്‌. സന്നദ്ധ-സേവന രംഗത്ത്‌ എസ് കെ എസ് എസ് എഫ് നടത്തുന്ന കാര്യങ്ങള്‍ നിസ്തുലമാണെന്നും വി.എം. ഉമര്‍ മാസ്റ്റര്‍ എം.എല്‍.എ പ്രസ്താവിച്ചു. കാന്തപുരം എസ് കെ എസ് എസ് എഫിന്റെ കീഴിലുള്ള റഹ്മ റിലീഫ്‌ സെന്റര്‍ കുടുംബ സംഗമം ഉല്‍ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. കുട്ടികളെ എങ്ങിനേ വളര്‍ത്താം എന്ന വിഷയം അവതരിപ്പിച്ച് ബഷീര്‍ റഹ്മാനി തിരുവമ്പാടി ക്ലാസെടുത്തു. നൗഫല്‍ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിക്ക്‌ ഒ.വി.ഫസലുറഹ്മാൻ സ്വാഗതമരുളി. ശമ്മാസ്‌ ഹുദവി, കെ.കെ മൂസ്സ ഹാജി, ഓ.വി മൂസ്സ മാസ്റ്റര്‍, കെ.കെ ഫസല്‍ പ്രസംഗിച്ചു. നബീല്‍ കാന്തപുരം നന്ദി പറഞ്ഞു.
- subair nk