പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണവും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനവും ഇന്ന്

മനാമ : സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണവും, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോഴ്‌സ് ഉദ്ഘാടനവും ഇന്ന് രാത്രി 8:00 മണിക്ക് പാകിസ്താന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്നു. മനാമ എം.പി അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്വ മുഖ്യാതിഥിയായിരിക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍, സൈദലവി മുസ്ലിയാര്‍ അത്തിപ്പറ്റ, മുഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹാഫിള് ശറസുദ്ധീന്‍ മൗലവി, മൂസ മൗലവി വണ്ടൂര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
- Samastha Bahrain