നവീന വാദികളുടെ പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടി SKSSF മുഖാമുഖം സമാപിച്ചു

കാസര്‍കോട് : പൂര്‍വ്വ ചര്യകള്‍ ഖുറാഫത്തായി ചിത്രീകരിച്ചും സ്വഹാബത്തിനെ അനാദരിച്ചും ത്വാബിഉകളെ അവമതിച്ചും പണ്‍ഡിതരെ പഴിപറഞ്ഞും തങ്ങന്മാരെ പരിഹസിച്ചും സുന്നികളെ മുശ്‌രിക്കുകളാക്കിയും മഹത്തുകളായ പൂര്‍വ്വ സൂരികള്‍ കണിച്ച് തന്ന പവിത്രവും പരിപാവനുമായ മാര്‍ഗദര്‍ശണങ്ങളെ ഇല്ലായിമ ചെയ്ത് കൊണ്ടിരിക്കുന്ന നവീന വാദികള്‍ക്ക് പൊള്ളത്തരങ്ങള്‍ സമൂഹ മധ്യത്തില്‍ തുറന്ന് കാട്ടി കൊണ്ട് സില്‍വര്‍ ജൂബിലിയുടെ ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുഖാമുഖം ഉപ്പള ഹിദായത്ത് നഗര്‍ മെട്രോ പ്ലാസയില്‍ സമാപിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷതയില്‍ പൈവളിക അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജന.സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, അബ്ദു സലാം ദാരമി ആലംപാടി, അബ്ദുല്‍ ഹമീദ് മദനി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, സയ്യിദ് ഹാദി തങ്ങള്‍, എസ്.വി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹാജി ഫഖ്‌റുദ്ദീന്‍ സാഹിബ്, അബൂബക്കര്‍ സാലൂദ് നിസാമി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, അബ്ബാസ് ദാരിമി കമ്പാര്‍, മജീദ് ദാരിമി മുഹമ്മദ് ഫൈസി കജ, ഹൈദര്‍ ദാരിമി, സുബൈര്‍ നിസാമി, ഹമീദ് അര്‍ഷദി, ഇസ്മാഈള്‍ ഫൈസി, റശീദ് മൗലവി, പി.എച്ച്. അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee