'മുഅല്ലിം മന്‍സില്‍' താക്കോല്‍ദാനം നിര്‍വ്വഹിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നിര്‍ധനരായ മദ്‌റസാ അധ്യാപകര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന 'മുഅല്ലിം മന്‍സില്‍' പദ്ധതിയില്‍ പാണ്ടിക്കാട് വെട്ടിക്കാട്ടിരിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ. ചേളാരി സമീപം
തേഞ്ഞിപ്പലം : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍ധനരായ മദ്‌റസാ അധ്യാപകര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന 'മുഅല്ലിം മന്‍സില്‍' പദ്ധതിയുടെ രണ്ടാം ഘട്ടമായി നല്‍കുന്ന 22 വീടുകളില്‍ പാണ്ടിക്കാട് വെട്ടിക്കാട്ടിരിയില്‍ അബ്ദുസ്സ്വമദ് മുസ്‌ലിയാര്‍ക്ക് നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ. ചേളാരി, ഹുസൈന്‍ കുട്ടി മുസ്‌ലിയാര്‍ പുളിയാട്ടുകുളം, അബ്ദുസ്സമദ് മുട്ടം, അലി ഫൈസി കാസര്‍കോഡ്, പി.ടി. കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, ഒമാന്‍ സോഹര്‍ സുന്നി സെന്റര്‍ പ്രതിനിധി റശീദ് ഫൈസി സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen